കുടുംബവഴക്ക്: ഭാര്യ വീട്ടില്‍ ഉണ്ടായ വഴക്കിനിടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു

kottayam-crime

കൊച്ചി: ഭാര്യ വീട്ടില്‍ ഉണ്ടായ വഴക്കിനിടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. എറണാകുളം സൗത്ത് പുതുവൈപ്പ് സ്വദേശി ബിബിന്‍ ബാബു (35) ആണ് മരിച്ചത്. വൈപ്പിന്‍ എളങ്കുന്നപ്പുഴ ബീച്ചിനടുത്താണ് സംഭവം. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഭാര്യാപിതാവ്, ഭാര്യയുടെ സഹോദരന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രതികളാക്കി പൊലീസ് കേസെടുക്കും. ബിബിന്‍ ബാബുവും ഭാര്യയും തമ്മിലുളള കുടുംബവഴക്കിനെച്ചൊല്ലിയുളള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Share this story