ജോർജ് തോമസിനെതിരെയുള്ള നടപടിയെടുക്കുന്ന സി.പി.എം ഭീകരവാദികൾക്ക് മുൻപിൽ മുട്ടുമടക്കുന്നു : കെ.സുരേന്ദ്രൻ
k surendran

കണ്ണൂർ: സീതാറാം  യെച്ചൂരി ധാർമികതയുണ്ടെങ്കിൽ പാർട്ടി കോൺഗ്രസിനിടെ താൻ ഉപയോഗിച്ച  കാർ ഏതാണെ ന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ജോർജ് എം തോമസിന് എതിരെ നടപടിയെടുക്കുന്ന സി പി എം ഭീകരവാദികൾക്ക് മുന്നിൽ മുട്ടിൽ ഇഴയുകയാണ്.  പോപ്പുലർ ഫ്രണ്ടിനെ ഘടക കക്ഷിയാക്കാനാണ് സി പി എമ്മിന്റെ നീക്കമെന്നാണ് എം.വി.ഗോവിന്ദന്റയും , കെ  ഇ എന്നിന്റെയും പ്രസ്താവന  സൂചിപ്പിക്കുന്നതെന്നും  കെ സുരേന്ദ്രൻ തലശ്ശേരിയിൽ പറഞ്ഞു.
 ധാർമികത ഉണ്ടെങ്കിൽ കാർ ഏതാണെന്ന്  അന്വേഷിക്കാൻ യെച്ചൂരി തയ്യാറാകണം.

ഉടമസ്ഥന്റെ പേരിലുള്ള കേസ് എന്താണെന്നും  അന്വേഷിക്കണം. കാർ വാടകയ്ക്കെടുത്തെന്ന് സി പി എം  പറയുന്നത്  കള്ളമാണ്. യെച്ചൂരിയെ കേരളത്തിലെ പാർട്ടി കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു

 പോപുലർ ഫ്രണ്ട് നാടിന്റെ സമാധാനം തകർക്കുകയാണ്.സിപി എമ്മും പോപ്പുലർ ഫ്രണ്ടും പരസ്യ സഖ്യത്തിലേക്കാണ് നീങ്ങുന്നത്.  പാലക്കാട് ബി ജെ പി സമാധാന യോഗത്തിന്റെ അർത്ഥമില്ലായ്മ വ്യക്തമാക്കിയാണ് ഇറങ്ങി പോയതെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story