സിപിഎം സംസ്ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
cpm9


തിരുവനന്തപുരം: സിപിഎം സംസ്‌ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്‌ഥാന സമിതിയും ചേരും. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ് സംസ്‌ഥാന സമിതി ചേരുന്നത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും പയ്യന്നൂര്‍ രക്‌തസാക്ഷിഫണ്ട് വിവാദവും ചര്‍ച്ചയായേക്കും.

അതേസമയം പയ്യന്നൂര്‍ സിപിഎം ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്‌ണനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ കുഞ്ഞികൃഷ്‌ണന്റെ വീട്ടിലെത്തി ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താൻ ആയിട്ടില്ല. ഫണ്ട് വിവരങ്ങൾ പുറത്ത് വിടരുതെന്ന് എംവി ജയരാജൻ കുഞ്ഞികൃഷ്‌ണനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.


 

Share this story