തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തിന് പോലീസ് മർദ്ദനം
police

തിരുവനന്തപുരം : വാഹനപരിശോധനയ്ക്കിടെ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തിന് പോലീസ് മർദ്ദനം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം.  ഇരുചക്ര വാഹനത്തിൻ്റെ രേഖകൾ പരിവാഹൻ ആപ്പിൽ പരിശോധിക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു  മർദനമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ ആറ്റിപ്ര മേഖലാ സെക്രട്ടറി കൂടിയായ ആൽവിൻ ആൽബർട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

മർദ്ദന സംഭവത്തെത്തുടർന്ന് സി.പി.എം., ഡിവൈഎഫ്ഐ  പ്രവർത്തകർ തുമ്പ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ മാസങ്ങൾക്ക് മുൻപ് പ്രൊബേഷൻ എസ്.ഐ. ആയിരിക്കെ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചുവെന്നും, അന്ന് അത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഇപ്പോൾ മർദ്ദിച്ചതെന്നും പരാതിക്കാരൻ പറയുന്നു.

Share this story