പ്രാദേശിക തര്‍ക്കത്തിന്റെ പേരില്‍ മുന്നണി ബന്ധം വഷളാക്കരുതെന്ന് ജോസ് കെ മാണിയോട് സിപിഐഎം

google news
jose k mani

പാലാ നഗരസഭ അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വാശി പിടിക്കരുതെന്ന് ജോസ് കെ മാണിയോട് സിപിഐഎം. ബിനു പുളിക്കക്കണ്ടത്തിനെതിരായ നിലപാടില്‍ നിന്ന് പിന്തിരിയണമെന്ന് കേരളാ കോണ്‍ഗ്രസിനോട് സിപിഐഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പ്രാദേശിക തര്‍ക്കത്തിന്റെ പേരില്‍ മുന്നണി ബന്ധം വഷളാക്കുന്ന നിലപാടുകള്‍ എടുക്കരുതെന്നും സിപിഐഎം പറഞ്ഞു.ഏരിയ കമ്മിറ്റി യോഗത്തിലെ വികാരം കൂടി കണക്കിലെടുത്ത് അന്തിമ തീരുമാനമെടുക്കാന്‍ ജില്ലാ നേതൃത്വത്തിന് സിപിഐഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. 

എല്‍ഡിഎഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വര്‍ഷം സിപിഎഎമ്മിനാണ് ചെയര്‍മാന്‍ സ്ഥാനം. ചെയര്‍മാന്‍ കാര്യം സിപിഐഎമ്മിന് തീരുമാനിക്കാമെന്നും പ്രാദേശികമായ കാര്യമാണ് പാലായിലേതെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു.സിപിഐഎം ആരെ തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജും വ്യക്തമാക്കി.

Tags