സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
CPIM സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി എത്തുന്നതായിരിക്കും പ്രധാന മാറ്റം.

നേതാക്കള്‍ക്കുള്ള സംഘടനാ ചുമതലകള്‍ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ പത്തരയ്ക്ക് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന സമിതിയുമാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി എത്തുന്നതായിരിക്കും പ്രധാന മാറ്റം.


തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് സെക്രട്ടേറിയറ്റിന്റേയും സംസ്ഥാനസമിതിയുടേയും പ്രധാന അജണ്ട എങ്കിലും സംഘടന ചുമതലകളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുത്തലത്ത് ദിനേശനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിന്നു മാറ്റാനാണ് ധാരണ. 

ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി പിണറായിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി ആകും. പാര്‍ട്ടി നടപടിയെ തുടര്‍ന്ന് പുറത്തായിരുന്നു പി ശശി എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയത്.

Share this story