'സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഐഎം ശ്രമം'; ശക്തമായ പ്രതിഷേധം ഉയരുമെന്ന് കെ മുരളീധരന്‍
എപ്പോഴും വെല്ലുവിളി ഏറ്റെടുത്താല്‍ എനിക്കും ബുദ്ധിമുട്ടാ, ജനത്തിനും ബുദ്ധിമുട്ടാ”; കെ മുരളീധരന്‍
കെപിസിസി ആസ്ഥാന മന്ദിരത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു

സംസ്ഥാനത്തൊട്ടാകെ കലാപം അഴിച്ചു വിട്ടു സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി ആസ്ഥാന മന്ദിരത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ''തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാന മന്ദിരത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. സംസ്ഥാനത്തൊട്ടാകെ കലാപം അഴിച്ചു വിട്ടു സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്''. 
 

Share this story