സി.പി.ഐ.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധം; ഇടതുപക്ഷത്തിനെതിരെ വി ടി ബല്‍റാം

google news
കോണ്‍ഗ്രസിന്റെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വിയാണ്: വി.ടി. ബല്‍റാം
മുഖ്യമന്ത്രിക്ക് എതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യു.ഡി.എഫും കോണ്‍ഗ്രസും നടത്തിയത്.

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിച്ച സി.പി.ഐ.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണെന്ന് മുന്‍ എം.എല്‍.എ വി.ടി. ബെല്‍റാം. മുഖ്യമന്ത്രിക്ക് എതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യു.ഡി.എഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐ ഗുണ്ടകളുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായ എ.കെ ആന്റണി ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സകല രാഷ്ട്രീയ മര്യാദകളും ലംഘിക്കുന്ന പ്രവര്‍ത്തിയാണ് സി.പി.ഐ.എം നേതാക്കളുടെ അറിവോടെ നടന്നതെന്നും ബെല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത് ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. 'പ്രതിഷേധം' എന്ന മുദ്രാവാക്യം വിളിച്ചാല്‍ അത് എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാകുന്നത്. അതില്‍ നിയമലംഘനമുണ്ടെങ്കില്‍ കേസെടുക്കാം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച ഇ.പി ജയരാജന് എതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്ക് എതിരായ സമരം ഇനിയും ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags