യു.എ.ഇ കോണ്‍സുലേറ്റ് വഴി മുഖ്യമന്ത്രിയുടെ ബാഗേജ് അയച്ചത് വീഴ്ച: കേന്ദ്രസര്‍ക്കാര്‍
pinarayi vijayan
വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ളവര്‍ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകാള്‍ ലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി ഇല്ലാതെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍സിംഗ് പാര്‍ലിമെന്റില്‍ അറിയിച്ചു. 
വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയാണ്.

നിലവിലെ പ്രോട്ടോക്കാള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ചു വിദേശവുമായി ബന്ധപ്പെട്ട ഏതു ഔദ്യോഗിക നടപടികളും നടത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിലൂടെ മാത്രമാണ്. മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശ പ്രതിനിധികളുടെ പരിപാടി നടത്താന്‍ പാടില്ല എന്നും കേന്ദ്രം വ്യക്തമാക്കി.

Share this story