കാട്ടാക്കടയില്‍ അച്ഛനേയും മകളേയും മര്‍ദിച്ചത് മാനസിക വിഭ്രാന്തിയുള്ളവര്‍, ഇവരെ സംരക്ഷിക്കില്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍
കെ.എസ്.ആർ.ടിസിക്കെതിരെ വ്യാജ പ്രചാരണം; ബിജു പ്രഭാകർ

കാട്ടാക്കടയില്‍ കണ്‍സെഷന്‍ പുതുക്കാനെത്തിയ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പുചോദിച്ച് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ മാനേജ്‌മെന്റ് ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നമുണ്ടായാല്‍ പൊലിസിനെ വിളിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
നേരിട്ട് കൈകാര്യം ചെയ്യാന്‍ പാടില്ലായിരുന്നു. കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എം.ഡി അറിയിച്ചു.

Share this story