മുഖ്യമന്ത്രി ഞായറാഴ്ച അമേരിക്കയിലേക്ക്
Sat, 23 Apr 2022

പതിനെട്ട് ദിവസത്തേക്കാണ് യാത്ര
മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേയ്ക്ക് പോകുന്നു. മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാവ്ച പുലര്‍ച്ചെ അമേരിക്കയിലേക്ക് തിരിക്കും. പതിനെട്ട് ദിവസത്തേക്കാണ് യാത്ര. മെയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തിയേക്കും.
മുഖ്യമന്ത്രി പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. അടുത്തയാഴ്ച മന്ത്രിസഭായോഗം 27ന് രാവിലെ 9ന് ഓണ്‍ലൈനായാണ് ചേരുക.