ജല അതോറിറ്റിയിൽ സിഐടിയു സമരം ഇന്നു മുതൽ
CITU Strike at KWA

തിരുവനന്തപുരം : കെഎസ്ഇബിക്കും കെഎസ്ആർടിസിക്കും പിന്നാലെ ജല അതോറി‍റ്റിയിലും സിഐടിയു സമരം. ശമ്പള പരിഷ്കരണം നടപ്പാക്കുക, സർ‍വീസ്- പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുക തുടങ്ങി 5 ആവശ്യങ്ങളുന്നയിച്ച് ഇ‍ന്ന‍ു മുതൽ 22 വരെ 5 ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്താനാണു തീരുമാനം. ജലഅതോറിറ്റി ഓഫിസുകളുടെ പുനഃസംഘടനയുടെ പേരിലാണു കേരള വാട്ടർ അതോറിറ്റി എംപ്ലോ‍യീസ് യൂണിയൻ (സിഐടിയു) മാനേജ്‍മെന്റിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

Share this story