തൃശൂര്‍ തിരൂരിൽ പുലർച്ചെ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

fdzxdfgdf

തൃശൂര്‍ തിരൂരിൽ പുലർച്ചെ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂര്‍: തൃശൂര്‍ തിരൂരിൽ പുലർച്ചെ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുഖം മറച്ച് , നിക്കർ മാത്രം ധരിച്ച് ടോർച്ചുമായി നടക്കുന്ന മോഷ്ടാവിന്‍റെ ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്. മോഷണം നടന്ന വീടിന്‍റെ അടുത്തുള്ള സിസിടിവിയിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇന്നലെ പുലർച്ചെയാണ് വീടിന് പുറകില്‍ ചക്ക വെട്ടുകയായിരുന്ന സീമയുടെ രണ്ട് പവൻ മാല പ്രതി കവർന്നത്. സമീപത്തെ മറ്റ് വീടുകളിലും കള്ളൻ മോഷ്ടിക്കാൻ കയറിയതായി പൊലീസ് അറിയിച്ചു.

പ്രതി എത്തിയതെന്ന് കരുതുന്ന സൈക്കിൾ സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു മോഷണം. വീട്ടിൽ പതുങ്ങിയെത്തിയ കള്ളൻ പിൻവശത്ത് ചക്ക വെട്ടുകയായിരുന്ന സീമയുടെ മാല  പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

വീട്ടമ്മയുടെ മുഖം പൊത്തിയായിരുന്നു മോഷണം. ഇതിനിടെ കള്ളന്‍റെ വിരൽ വീട്ടമ്മയുടെ വായിൽ കുടുങ്ങി. വിരല്‍ വീട്ടമ്മ കടിച്ചതോടെ മോഷ്ടാവ് കുതറിയോടുകയായിരുന്നു. വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെട്ടു. കള്ളന്‍റേതെന്ന് കരുതുന ഒരു സൈക്കിൾ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സൈക്കിള്‍ മുണ്ടപ്പിള്ളി ഭാഗത്തു നിന്നും മേഷണം പോയതാണെന്നാണ് നിഗമനം. ഫോറൻസിക് വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Share this story