എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമായി ബസ് നിര്‍ത്തിയിട്ടു: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
Driver's license cancelled

എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമായി വാഹനം നിര്‍ത്തിയിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് പത്തു ദിവസത്തേക്ക് റദ്ദാക്കി. എറണാകുളം – കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി റെജി എന്നയാളുടെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത് .

ചോറ്റാനിക്കരക്കും മുളന്തുരുത്തി പള്ളിത്താഴത്തിനുമിടയിലുള്ള റെയില്‍വേ ഗേറ്റ് അടഞ്ഞു കിടന്നിരുന്ന സമയത്തു പള്ളിത്താഴം ഭാഗത്തു നീണ്ട വാഹനനിര വകവെക്കാതെ റെജി ഓടിച്ചിരുന്ന വാഹനം ചോറ്റാനിക്കര ഭാഗത്തു നിന്നുള്ള വാഹനം കടന്നു പോവേണ്ട വഴിയിലൂടെ അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ചു കൊണ്ട് വരികയും മറ്റു വാഹനങ്ങള്‍ക്ക് വാഹനതടസം ഉണ്ടാക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി. പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജി.അനന്തകൃഷ്ണന്‍ റെജിയുടെ ലൈസന്‍സ് റദ്ദാക്കിയത്.

Share this story