ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു : തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ പണിമുടക്കുന്നു
stabbed tvm

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്.

സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മറ്റിയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this story