ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 14 പേര്‍ക്ക് പരുക്ക്
Sat, 7 Jan 2023

കോട്ടയം രാമപുരത്തിന് സമീപം മാനത്തൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പട്ട് 14 പേര്‍ക്ക് പരുക്ക്. ഇതില്‍ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട് വെല്ലൂരില്‍ നിന്നുളള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
റോഡിനു സമീപത്തെ തിട്ടയില്‍ ഇടിച്ചു ബസ് ചെരിഞ്ഞു. ജനല്‍ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചവര്‍ക്കാണ് ഗുരുതമായി പരുക്കേറ്റത് .ഡ്രൈവര്‍ ഉറങ്ങി പോയതാണ് കാരണം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.