തളിപ്പറമ്പ് കുറ്റിക്കോലിലെ ബസ് അപകടം : ക്ഷമ ചോദിച്ച് മാധവി ബസ് മാനേജ്‌മെന്റ്
madhavi

കണ്ണൂര്‍: തളപ്പറമ്പ് കുറ്റിക്കോലിലുണ്ടായ ബസ് അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ക്ഷമാപണവുമായി മാധവി ബസ് മാനേജ്‌മെന്റ്. ഫേസ്ബുക്കിലൂടെയാണ് ഏവരോടും ക്ഷമാപണം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ പലഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. മത്സര ഓട്ടത്തെ തുടര്‍ന്ന് മാധവി ബസ് പലതവണ അപകടത്തിനിടയാക്കിയ സാഹചര്യത്തിലാണ് നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണവുമായി എത്തിയത്.

ഫേസ്ബുക് പോസ്റ്റ് പൂർണ രൂപം 

കഴിഞ്ഞ ദിവസം തളിപ്പറമ്പ് വെച്ച് ഉണ്ടായ അപകടം നിങ്ങളെ എല്ലാവരെ പോലെ ഞങ്ങൾക്കും ഒരുപാടു വേദന ഉള്ളതാണ്. 
അറിയാതെയോ അറിഞ്ഞുകൊണ്ടു ഒരു കുടുംബത്തിന്റെ നഷ്ടത്തിന് കാരണം ആയതിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു.
തളിപ്പറമ്പ് പോലീസുമായി അന്വേഷണത്തിൽ ഞങ്ങൾ പൂർണ്ണമായും സഹകരിക്കും 
തെറ്റ് ആരുടെ ഭാഗത്താണെങ്കിലും അതിനുള്ള നിയമപരമായ ശിക്ഷ ലഭിക്കട്ടെ 

നിങ്ങൾ പലരും ആരോപിക്കുന്ന പോലെ മത്സര ഓട്ടത്തിന് നിര്ബന്ധിക്കലോ കളക്ഷൻ കുറഞ്ഞാൽ ജീവനക്കാരെ ആക്ഷേപിക്കുന്ന ഒരു രീതിയല്ല പകരം തട്ടാതെയും മുട്ടാതെയും വൈകീട്ട് 10 ലിറ്റർ ഡീസൽ എങ്കിലും ലാഭിച്ചു വണ്ടി ഓടിക്കാൻ നിര്ബന്ധിക്കുന്നവർ ആണ് ഞങ്ങൾ. 
ഡ്രൈവിംഗ് കൾച്ചർ നിരീക്ഷിക്കാൻ നിലവിൽ 3 ബസ്സുകളിൽ cctv ക്യാമറ ഉണ്ട്. 
മറ്റു ബസ്സുകളിലും സ്ഥാപിക്കുകയാണ്. നല്ലൊരു ഡ്രൈവിംഗ് കൾച്ചർ ഉണ്ടാക്കി എടുക്കുവാൻ ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കും. 
ക്രിമിനൽ സ്വഭാവം ഉള്ള ജീവനക്കാരെ ജോലിക്ക് എടുക്കാറില്ല. 
ഡ്രൈവിംഗ് രീതിയെ പറ്റി പരാതി ഉണ്ടെങ്കിൽ യാത്രക്കാർക്ക് നേരിട്ട് ഇൻഫർമേഷൻ തരാൻ ഉള്ള ക്രമീകരണങ്ങൾ നടത്തും. 

നിലവിൽ 8 ബസ്സുകൾ 24 ട്രിപ്പ് കണ്ണൂർ പയ്യന്നൂർ സർവീസ് നടത്തുന്നുണ്ട്. വൈകാതെ തന്നെ ബസ്സുകളുടെ എണ്ണം കുറച്ചു കൊണ്ട് 4 വരി പാതയുടെ ജോലി പൂർത്തി ആവുന്നത് വരെ സർവീസ് ൻറെ എണ്ണം വെട്ടി ചുരുക്കുകയാണ് ഞങ്ങൾ. 

ഒന്നുകൂടെ ക്ഷമ ചോദിച്ചു കൊണ്ട് 

മാനേജ്‌മന്റ് 
Madhavi Motors

madhavi1

 

Share this story