പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ ബോംബേറ്; ചക്കരക്കല്ലിലും പയ്യന്നൂരിലും സംഘര്‍ഷം
conflict
ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു

വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ സംസ്ഥാനത്ത് തുടരുന്നു. കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പയ്യന്നൂര്‍ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്ററും അടിച്ചു തകര്‍ത്തു.
കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ ബോംബേറുണ്ടായി.അര്‍ധരാത്രി 12.55 ഓടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചു. കുന്നുമ്മക്കരയിലും വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. അതിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ മൊഴിയില്‍ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

Share this story