കോഴിക്കോട് കുറ്റ്യാടിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്
fire


 കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ബേംബേറിൽ ഓഫീസിന്റ ജനൽച്ചില്ലുകൾ തകര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് അക്രമങ്ങൾ തുടരുകയാണ്.

ബോംബേറ് നടന്നതിന് പിന്നാലെ കുറ്റ്യാടി സിഐയും സംഘവും സ്‌ഥലത്തെത്തി നിലവിൽ പരിശോധന നടത്തുകയാണ്. കൂടാതെ കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. അനന്തകൃഷണന്റെ വീടിന് നേരെ അക്രമികൾ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിയുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ സംസ്‌ഥാനത്ത് ശക്‌തമാകുമ്പോൾ തന്നെ പ്രതിഷേധക്കാർക്കെതിരെ ഉള്ള ആക്രമണങ്ങളും സംസ്‌ഥാനത്ത് തുടരുകയാണ്.

Share this story