കൊല്ലം ഇത്തിക്കരയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
drowned
അയത്തില്‍ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കൊല്ലം ഇത്തിക്കരയാറ്റില്‍ കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് നൗഫലിനെ കാണാതായത്. ഇയാള്‍ക്ക് ഒപ്പം മറ്റ് മൂന്ന് പേര്‍കൂടി ഉണ്ടായിരുന്നു. ഇവരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.

പള്ളിമണ്‍ ചിപ്പിന് താഴെ ഭാഗത്തുനിന്നും നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 14 ആയി

Share this story