ബി.ജെ.പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
7809

മലപ്പുറം: ബി.ജെ.പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂര്‍ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കോട്ടക്കല്‍ മിംസില്‍ പ്രവേശിപ്പച്ചിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസിലെത്തിച്ചു.

കരളിന് പരിക്കേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ ഇതിന് മുന്നോടിയായുള്ള ചികിത്സയിലാണ് ഇപ്പോഴുള്ളതെന്ന് മിംസ് അധികൃതര്‍ പ്രതികരിച്ചു. ആന്തരിക രക്തസ്രാവമുള്ളതിനാല്‍ ഇതിനുള്ള ചികിത്സയ്ക്ക് ശേഷമായിരിക്കും ശസ്ത്രക്രിയ. ബാര്‍ കൗണ്‍സില്‍ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു.

Share this story