കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട,4 കിലോയിലേറെ സ്വര്‍ണം പിടികൂടി, മൂന്നുപേര്‍ പിടിയില്‍
gold smuggling

കരിപ്പൂരില്‍ മൂന്ന് യാത്രക്കാരില്‍ നിന്നും കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വര്‍ണ്ണം പിടികൂടി. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാല്‍പതിനായിരം രൂപ വിലമതിക്കും . 1054 ഗ്രാം സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ  മലപ്പുറം സ്വദേശി ജംഷീദ് എറ്റെപ്പാടന്‍, 1077 ഗ്രാം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കൊണ്ട് വന്ന  വയനാട് സ്വദേശി  ബുഷറ , 679 ഗ്രാം കൊണ്ടുവന്ന കോഴിക്കോട് കക്കട്ടില്‍ അബ്ദുല്‍ ഷാമില്‍ എന്നിവര്‍ പിടിയില്‍ ആയി . ജിദ്ദയില്‍ നിന്നും വന്ന വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കിലോയിലേറെ തൂക്കമുള്ള 8 സ്വര്‍ണ്ണക്കട്ടികളും കണ്ടെടുത്തു.

Share this story