ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ മഹാത്മാഗാന്ധി കടപുറത്ത് നിന്നാരംഭിക്കും

google news
rahul

ഭാരത് ജോഡോ യാത്രയിന്ന് ആലപ്പുഴ മഹാത്മാഗാന്ധി കടപുറത്ത് നിന്നാരംഭിക്കും. മത്സ്യ ബന്ധന മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് രാഹുല്‍ ഗാന്ധി തൊഴിലാളികളെ നേരില്‍ കണ്ട് ചര്‍ച്ചചെയ്യും . കണിച്ചുകുളങ്ങരയിലാണ് ഇന്നത്തെ സമാപന സമ്മേളനം നടക്കുക

ഇന്നലെ കര്‍ഷകരുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുല്‍ ഗാന്ധിയിന്ന് മത്സ്യത്തൊഴിലാകളെ കണ്ടശേഷമാകും യാത്ര ആരംഭിക്കുക.
ആലപ്പുഴ വാടക്കയ്ല്‍ കടപ്പുറത്താണ് രാഹുലിന്റെ സന്ദര്‍ശനം. മത്സ്യ തൊഴിലാളി മേഖല നേരിടുന്ന പ്രതിസന്ധികള്‍ കേള്‍ക്കുകയാണ് ലക്ഷ്യം.

മൂന്നാം ദിവസവും ജില്ലയിലേക്ക് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാത്രയുടെ ഭാഗമാകാന്‍ എത്തുമെന്നാണ് ഡിസിസിയുടെ വിലയിരുത്തല്‍. ഇക്കരണത്താല്‍ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
വൈകിട്ട് 7 ന് ചേര്‍ത്തലയിലാണ് പൊതുസമ്മേളനം. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും. 90കിലോമീറ്ററിലൂടെയാണ് ആലപ്പുഴയില്‍ പദയാത്ര കടന്ന് പോകുന്നത്.

Tags