ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ മഹാത്മാഗാന്ധി കടപുറത്ത് നിന്നാരംഭിക്കും
dkdkl

ഭാരത് ജോഡോ യാത്രയിന്ന് ആലപ്പുഴ മഹാത്മാഗാന്ധി കടപുറത്ത് നിന്നാരംഭിക്കും. മത്സ്യ ബന്ധന മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് രാഹുൽ ഗാന്ധി തൊഴിലാളികളെ നേരിൽ കണ്ട് ചർച്ചചെയ്യും . കണിച്ചുകുളങ്ങരയിലാണ് ഇന്നത്തെ സമാപന സമ്മേളനം നടക്കുക.

ഇന്നലെ കർഷകരുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുൽ ഗാന്ധിയിന്ന് മത്സ്യത്തൊഴിലാകളെ കണ്ടശേഷമാകും യാത്ര ആരംഭിക്കുക.
ആലപ്പുഴ വാടക്കയ്ൽ കടപ്പുറത്താണ് രാഹുലിന്റെ സന്ദർശനം. മത്സ്യ തൊഴിലാളി മേഖല നേരിടുന്ന പ്രതിസന്ധികൾ കേൾക്കുകയാണ് ലക്ഷ്യം.

മൂന്നാം ദിവസവും ജില്ലയിലേക്ക് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ യാത്രയുടെ ഭാഗമാകാൻ എത്തുമെന്നാണ് ഡിസിസിയുടെ വിലയിരുത്തൽ. ഇക്കരണത്താൽ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

Share this story