കാലിക്കറ്റ് സര്‍വകലാശാല വിദൂരപഠന വിഭാഗ കോഴ്‌സുകളിലേക്കുള്ള വിലക്ക്; അടിയന്തര യോഗം വിളിച്ച് സര്‍വകലാശാല
Calicut University
പുതിയ ബാച്ചിലേക്കുള്ള അപേക്ഷകള്‍ ഓഗസ്റ്റില്‍ സ്വീകരിക്കാനിരിക്കെയാണ് പ്രവേശനം വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

കാലിക്കറ്റ് സര്‍വകലാശാല വിദൂരപഠന വിഭാഗത്തിലെ കോഴ്‌സുകളിലേക്കുള്ള സര്‍ക്കാര്‍ വിലക്കില്‍ അടിയന്തര യോഗം വിളിച്ച് സര്‍വകലാശാല. പ്രവേശനം തടഞ്ഞ സര്‍ക്കാര്‍ തീരുമാനത്തില്‍ പുനപരിശോധന ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ അടുത്ത ദിവസം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും കാണും. പുതിയ ബാച്ചിലേക്കുള്ള അപേക്ഷകള്‍ ഓഗസ്റ്റില്‍ സ്വീകരിക്കാനിരിക്കെയാണ് പ്രവേശനം വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കോഴ്‌സുകള്‍ നടത്താന്‍ യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ വിദൂരപഠന കേഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞത്. എന്നാല്‍ പൊടുന്നനെയുള്ള സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാവുക ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്.

Share this story