ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ വ്യാപക പരിശോധന : 16 പേര്‍ പിടിയിൽ

google news
arrest1


മനാമ: ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ)യുടെ പരിശോധനകള്‍ തുടരുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ്, നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് എന്നിവയുമായി സഹകരിച്ച് എല്‍എംആര്‍എ നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ നടത്തിയ എട്ട് ഏജന്‍സികളെ കണ്ടെത്തി.

മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ നല്‍കുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത എട്ട സ്ഥാപനങ്ങളെയാണ് പരിശോധനയില്‍ പിടികൂടിയതെന്ന് എല്‍എംആര്‍എ പ്രസ്താവനയില്‍ അറിയിച്ചു. ഇവയെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച  16 പ്രവാസി തൊഴിലാളികളെയും പിടികൂടി. തൊഴില്‍ പെര്‍മിറ്റ് ലംഘിച്ച പ്രവാസി ഗാര്‍ഹിക തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും.
 

Tags