പന്തളം നഗരസഭയില്‍ ബി.ജെ.പി നേതാക്കള്‍ തമ്മിൽ അടി
pandalam

പത്തനംതിട്ട പന്തളം നഗരസഭയില്‍ ബിജെപി ചെയര്‍പേഴ്‌സണ്‍ ബിജെപി കൗണ്‍സിലര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയതായി പരാതി. നഗരസഭ കൗണ്‍സിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ വി പ്രഭയ്ക്ക് നേരെയായിരുന്നു ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷത്തിന്റെ ആക്രോശം. നഗരസഭ ഹാളില്‍ ആയിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 33 അംഗ പന്തളം നഗരസഭയില്‍ 18 സീറ്റ് നേടി അധികാരത്തില്‍ എത്തിയ ബി.ജെ.പിയില്‍ തുടക്കം മുതല്‍ തര്‍ക്കങ്ങളുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസത്തെ തമ്മിലടി.
 

Share this story