പന്തളം നഗരസഭയിൽ തമ്മിലടിച്ച് ബി.ജെ.പി നേതാക്കൾ
pandhalam

പന്തളം: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്സൺ സുശീല സന്തോഷും ബി.ജെ.പി പാർലമെൻറ് പാർട്ടി ലീഡർ കെ.വി. പ്രഭയും തമ്മിൽ തെറിവിളി അഭിഷേകം. നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ് നഗരസഭ കൗൺസിലർ കൂടിയായ കെ.വി. പ്രഭയെ തെറിവിളിച്ചതാണ് ഒടുവിലത്തെ സംഭവം. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

33 അംഗ പന്തളം നഗരസഭയിൽ 18 സീറ്റ് നേടി അധികാരത്തിൽ എത്തിയ ബി.ജെ.പിയിൽ തുടക്കം മുതൽ തർക്കങ്ങളുണ്ട്. ഇതിന്‍റെ തുടർച്ചയാണ് കഴിഞ്ഞദിവസത്തെ തമ്മിലടി. 

Share this story