ക്രൂര മര്‍ദ്ദനം; കൊണ്ടോട്ടിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
BEAT CASE
കഴി‍ഞ്ഞമാസം പതിനഞ്ചിന് ചെറിയ കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് ഫിറോസ് ഖാന്‍ ബെല്‍റ്റ് കൊണ്ട് കണ്ണിനുള്‍പ്പെടെ ക്രൂരമായി അടിച്ചെന്ന് യുവതി പറയുന്നു.

കൊണ്ടോട്ടി : മലപ്പുറം കൊണ്ടോട്ടിയില്‍ ഭാര്യയെ മര്‍ദ്ദിച്ച് കാഴ്ച ശക്തി തകരാറിലാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ശാരീരികമായി മാത്രമല്ല, മാനസികമായും ഭർത്താവ് ഫിറോസ് സഫിയ എന്ന യുവതിയെ പീഡിപ്പിക്കുമായിരുന്നു. ഫിറോസിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് വാഴക്കാട് പൊലീസ്.

കഴി‍ഞ്ഞമാസം പതിനഞ്ചിന് ചെറിയ കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് ഫിറോസ് ഖാന്‍ ബെല്‍റ്റ് കൊണ്ട് കണ്ണിനുള്‍പ്പെടെ ക്രൂരമായി അടിച്ചെന്ന് യുവതി പറയുന്നു. മര്‍ദനത്തെത്തുടര്‍ന്ന് കുഴഞ്ഞു വീണു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി. മര്‍ദനത്തിലാണ് പരിക്കേറ്റതെന്ന് ആരോടും പറയരുതെന്ന് ഭര്‍ത്താവും കുടുംബവും ഭീഷണിപ്പെടുത്തിയിരുന്നു.

സമാന തരത്തിലുള്ള മര്‍ദനങ്ങള്‍ പതിവായിരുന്നെന്നും ഭാര്യ എന്ന പരിഗണനയോ സ്വാന്തന്ത്ര്യമോ ഇതുവരെ ലഭിച്ചില്ലെന്ന് സഫിയ പറയുന്നു.വാഴക്കാട് പൊലീസ് കേസെടുത്ത് ഭര്‍ത്താവ് ഫിറോസിനെ അറസ്റ്റ് ചെയ്തു.

നേരത്തെയും ഭര്‍ത്താവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയിരുന്നെന്നും തുടര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയുമായിരുന്നെന്നും യുവതി പറഞ്ഞു.ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

Share this story