പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കും; ഡി വൈ എഫ് ഐ

dyfi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി. ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ആണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്

എന്നാല്‍ ബിബിസി ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് ജെഎന്‍യു ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി സ!ര്‍വകലാശാല രജിസ്റ്റാ!ര്‍ ഉത്തരവിറക്കി. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകര്‍ക്കരുത്. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് സര്‍വകലാശാല മുന്നറിയിപ്പ്.

Share this story