ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപിക്കുന്നത് രാജ്യദ്രോഹമല്ല : വി കെ സനോജ്
Tue, 24 Jan 2023

കണ്ണൂർ : രാജ്യത്തുടനീളം ബിബി.സിസഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ യുടെ തീരുമാനമെന്ന് ഡി.വൈ.എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യം എത്രമൂടി വയ്ക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുൻപിൽ തുറന്നു കാണിക്കും. രാജ്യത്ത് ഇതിന്റെ പേരിൽ സംഘർ മുണ്ടാക്കാൻ ഡി.വൈ.എഫ്.ഐക്ക് താൽപര്യമില്ല. ഡോക്യുമെന്ററിയിൽ മത വിദ്വേഷമുണ്ടാക്കുന്ന ഒന്നുമില്ല. രാജ്യ വിരുദ്ധ പ്രവർത്തനമായി ഇതിനെ കാണേണ്ടതില്ലെന്നും വി.കെ സനോജ് പറഞ്ഞു.