തിരുവനന്തപുരം വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം പ്രാബല്യത്തില്‍

airport

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് തടസമില്ലാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാരുടെ വാഹനങ്ങളുടെ സുരക്ഷയും വര്‍ധിക്കും.
'സെല്‍ഫ് ടിക്കറ്റ് ഡിസ്‌പെന്‍സറുകള്‍' ഉപയോഗിച്ച് പാര്‍ക്കിങിന് വേണ്ടിയുള്ള ടിക്കറ്റുകളെടുക്കാം. ഈ ടിക്കറ്റ് എക്‌സിറ്റ് ടോള്‍ ബൂത്തില്‍ സ്‌കാന്‍ ചെയ്യണം. ഡിജിറ്റലായോ പണമായോ നിശ്ചിത പാര്‍ക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്. വിമാനത്താവളത്തിന്റെ അറൈവല്‍ ഏരിയയ്ക്ക് മുന്നിലാണ് പാര്‍ക്കിങ് പ്രീ പേയ്‌മെന്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ് ഓപ്ഷനുകളും ലഭ്യമാണ്. വാഹനവുമായി എത്തുന്നവര്‍ക്ക് ഇവിടെ പണമടച്ച് ടിക്കറ്റ് സ്‌കാന്‍ ചെയ്ത് പുറത്തേക്ക് പോകാം.

Share this story