കാർ തട്ടി ഓട്ടോയുടെ നിയന്ത്രണം വിട്ടു : മറ്റൊരു കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
accident-alappuzha

ആലപ്പുഴ : ദേശീയപാതയിൽ കലവൂർ കൃപാസനത്തിനു സമീപം കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ആലപ്പുഴ വലിയമരം സ്വദേശി നിഹാസ് (29) ആണ് മരിച്ചത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ നിഹാസ് റെയിൽവേ സ്റ്റേഷനിൽനിന്നു യാത്രക്കാരുമായി കൃപാസനത്തിലേക്ക് പോയതായിരുന്നു.

ഓട്ടോ വളയ്ക്കുന്നതിനിടെ മറ്റൊരു കാർ തട്ടി നിയന്ത്രണം വിട്ടപ്പോൾ പിന്നാലെയെത്തിയ കാർ ഓട്ടോയിൽ ഇടിച്ചാണ് അപകടം. ആദ്യം ഓട്ടോയിൽ തട്ടിയ കാർ നിർത്താതെ പോയി. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story