ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സന്റെ ഔദ്യോഗിക വാഹനത്തിനു നേരെ ആക്രമണം : ഡ്രൈവറുടെ മുഖത്തും കൈകാലുകളിലും പരിക്കേറ്റു
aattingal

ആറ്റിങ്ങൽ: നഗരസഭ ചെയർപേഴ്‌സൻ അഡ്വ. എസ് കുമാരിയുടെ ഔദ്യോഗിക വാഹനത്തിനു നേരെ ആക്രമണം. കാർ ഡ്രൈവറുടെ മുഖത്തും കൈകാലുകളിലും പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ചെയർപേഴ്‌സൺ അഡ്വ.എസ് കുമാരിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. 

ഔദ്യോഗിക പരിപാടികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെയർപേഴ്‌സന്റെ വാഹനത്തിന് മുന്നിലേക്ക് ഒരു യുവാവ് ചാടുകയായിരുന്നു. 

ദേഹമാസകലം ചോരയൊലിപ്പിച്ച നിലയിലായിരുന്ന യുവാവിനെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിൽ പ്രകോപിതരായാണ് സംഘം വാഹനം തകർക്കാൻ ശ്രമിച്ചത്.

തടയാൻ ശ്രമിച്ച ഡ്രൈവർ മനോജിന്റെ മുഖത്തും കാലുകളിലും കല്ലുകൊണ്ട് ഇടിച്ചാണ് പരിക്കേൽപ്പിച്ചത്. ചെയർപേഴ്‌സണെ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് എത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ യുവാവിനേയും ഡ്രൈവർ മനോജിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this story