മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ് ; പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുമായി വിമാനക്കമ്പനിയും
youth congress
മുഖ്യമന്ത്രിക്ക് നേരെ നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുമായി വിമാനക്കമ്പനി ഇന്‍ഡിഗോ. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെ, മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാല്‍ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തവരെ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഇ പി ജയരാജന്‍ പിടിച്ചു തള്ളിയിരുന്നു.

Share this story