വിവാദ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ശ്രമം

google news
arya

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശക്കത്ത് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കും. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മേയറുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസെടുത്ത പശ്ചാത്തലത്തില്‍ വാദിയായ ആര്യയുടെ മൊഴി ക്രൈംബ്രാഞ്ച് നാളെ വിശദമായി രേഖപ്പെടുത്തിയേക്കും. മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കും. 

ഇതിന് ശേഷം ആനാവൂര്‍ നാഗപ്പന്‍, ഡി.ആര്‍.അനില്‍ എന്നിവരുടെ മൊഴിയും വീണ്ടും എടുക്കും. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് നീക്കം. കോര്‍പറേഷനില്‍ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. കത്തിന്റെ അസ്സല്‍ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കംപ്യൂട്ടറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന

Tags