അട്ടപ്പാടി മധു കേസ് : വീണ്ടും തിരിച്ചടിയായി 21ാം സാക്ഷിയും കൂറുമാറി
madhu

അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടിയായി കൂറുമാറ്റം. 21ാം സാക്ഷി വീരന്‍ ഇന്ന് കോടതിയില്‍ കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 11 ആയി. നേരത്തേ പൊലീസ് നിര്‍ബന്ധത്താലാണ് മൊഴി നല്‍കിയതെന്ന പതിവ് മൊഴി വീരനും ആവര്‍ത്തിച്ചു.

തുടര്‍ച്ചയായുള്ള സാക്ഷികളുടെ കൂറുമാറ്റം മധു കേസില്‍ കുടുംബത്തിനും പ്രോസിക്യൂഷനും ആശങ്കയേറ്റുകയാണ്. അതേസമയം ഇന്ന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്ന 22ാം സാക്ഷി മുരുകന്‍ കോടതിയില്‍ ഹാജരായില്ല. സാക്ഷി ഹാജരാവത്തതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

Share this story