അട്ടപ്പാടി ചുരത്തിലെ പാറക്കെട്ടിൽനിന്ന് തെന്നി വീണ് കാട്ടാനക്കുട്ടിക്ക് ദാരുണാന്ത്യം
kdk

അ​ഗ​ളി: അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ ഒ​ൻ​പ​താം വ​ള​വി​ന് സ​മീ​പം കാ​ട്ടാ​ന​ക്കു​ട്ടി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ര​ണ്ട് വ​യ​സ്സ് പ്രാ​യ​മു​ള്ള ആ​ന​യു​ടെ ജ​ഡ​മാ​ണ് ചു​രം റോ​ഡി​ന​രി​കെ ക​ണ്ട​ത്.ചെ​ങ്കു​ത്താ​യ പാ​റ​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് കാ​ൽ​വ​ഴു​തി താ​ഴ്ച​യി​ലേ​ക്ക് വീ​ണു​ണ്ടാ​യ അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ചു​രം വ​ഴി യാ​ത്ര ചെ​യ്തവരാ​ണ് ആ​ന ചെ​രി​ഞ്ഞു കി​ട​ന്ന വി​വ​രം വ​ന​പാ​ല​ക​രെ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ആ​ന​ക്കൂ​ട്ടം പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ന​യു​ടെ ജ​ഡം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ന​മൂ​ളി ഭാ​ഗ​ത്ത് എ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സം​സ്ക​രി​ച്ചു. വ​നം വ​കു​പ്പ് അ​സി. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡേ​വി​സ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ന്ന​ത്.

Share this story