അട്ടപ്പാടി മധു കേസിൽ മൊഴിമാറ്റം തുടരുന്നു : അമ്പത്തിയഞ്ചാം സാക്ഷിയും കൂറുമാറി
madhu

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. അമ്പത്തിയഞ്ചാം സാക്ഷി ബിനുവാണ് കൂറുമാറിയത്. ശ്രീരാഗ് എന്ന ബേക്കറിയിൽ നിന്ന് സിസിടിവി ദൃശ്യം പിടിച്ചെടുത്തപ്പോൾ, പൊലീസ് തയ്യാറാക്കിയ മഹസറിൽ ഒപ്പിട്ടയാളാണ് ബിനു. എന്നാൽ വിചാരണയ്ക്കിടെ, മഹസിൽ ഒപ്പിട്ടത് താനല്ലെന്ന് ബിനു കോടതിയെ അറിയിച്ചു.  ബേക്കറി ഉടമകളും കേസിലെ പ്രതികളുമായി ഹരീഷ്, ബിജു എന്നിവരുടെ സഹോദരനാണ് ബിനു. അമ്പത്തിയഞ്ചാം സാക്ഷി കൂടി കൂറുമാറിയതോടെ അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 23 ആയി.
 

Share this story