'പൊലീസിനെ ആക്രമിച്ചു', തലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
POLICE
സമരത്തിനിടെ പൊലീസുദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. 

തലസ്ഥാനത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. കെപിസിസി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചുള്ള സമരത്തിനിടെ പൊലീസിനെ ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സമരത്തിനിടെ പൊലീസുദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. 
അതേസമയം, കെപിസിസി ഓഫീസ് ആക്രമണത്തില്‍ ഇത് വരെ പൊലീസ് കേസെടുത്തിട്ടില്ല. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മൊഴിയെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൊഴി വാങ്ങിയ ശേഷം ഇന്ന് കേസെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Share this story