നടന്‍ സുനില്‍ സുഖദയ്ക്ക് നേരെ തൃശൂരില്‍ ആക്രമണം
Mon, 16 Jan 2023

നടന്‍ സുനില്‍ സുഖദയ്ക്ക് നേരെ തൃശൂരില്‍ ആക്രമണം. രണ്ടു ബൈക്കുകളില്‍ വന്ന നാലു പേര്‍ തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് നടന്റെ കാറിന് നേരെ ആക്രമണം നടത്തിയത്. സുനില്‍ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
മര്‍ദ്ദനമേറ്റതായി നടന്‍ സുനില്‍ സുഖദ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവര്‍ക്കും മര്‍ദ്ദനമേറ്റതായി സുനില്‍ സുഖദ വിശദീകരിച്ചു. രണ്ടു ബൈക്കുകളില്‍ വന്ന നാലു പേരാണ് ആക്രമിച്ചത് കാര്‍ യാത്രക്കാര്‍ പൊലീസിനോട് പറഞ്ഞു. കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിതകര്‍ത്തു
ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയില്‍ എത്തിയതായിരുന്നു.