ഇനിയെങ്കിലും അര്‍ജന്റീന ഫാന്‍സ് അഹങ്കാരം അല്‍പം കുറയ്ക്കണം'; ബ്രസീല്‍ ഫാന്‍സിനെ കണ്ടു പഠിക്കണമെന്ന് ഗീവര്‍ഗീസ് കൂറിലോസ്

messi

സൗദി അറേബ്യയോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ അര്‍ജന്റീനയെ പരിഹസിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തമാശ രൂപേണയാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കാല്‍പ്പന്ത് മാമാങ്കത്തെ സംബന്ധിച്ച് കുറിച്ചിരിക്കുന്നത്.

'ഇപ്പോള്‍ എന്തായി? ഇനിയെങ്കിലും അര്‍ജന്റീന ഫാന്‍സ് അവരുടെ അഹങ്കാരം അല്‍പം കുറയ്ക്കണം. ഞങ്ങള്‍ ബ്രസീല്‍ ഫാന്‍സിനെ കണ്ടു പഠിക്ക്. കാത്തിരിക്കു. ഇനിയുള്ള ദിവസങ്ങളില്‍ കളിക്കളത്തില്‍ സാമ്പാ നൃത്തച്ചുവടുകള്‍', ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.

Share this story