നിയമസഭാ കയ്യാങ്കളിയില്‍ ഇടത് നേതാക്കള്‍ പറഞ്ഞപോലെ കെഎസ്ആര്‍ടിസി ജീവനക്കാരും പറഞ്ഞാല്‍ സര്‍ക്കാര്‍ വെട്ടിലാകുമെന്ന് പേടിച്ചിട്ടാകും ; ഗതാഗത മന്ത്രിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍
kattakada

\കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഉത്തരവാദികള്‍ ആയവരില്‍ സ്റ്റേഷന്‍ മാസ്റ്ററും മറ്റു ജീവനക്കാരും ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു ഗുരുതരമായ കുറ്റം ചെയ്തവരെ പിരിച്ചുവിടാത്തത് എന്താണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു. നിയമസഭാ കയ്യാങ്കളിയില്‍ ഇടത് നേതാക്കള്‍ പറഞ്ഞപോലെ കെഎസ്ആര്‍ടിസി ജീവനക്കാരും പറഞ്ഞാല്‍ സര്‍ക്കാര്‍ വെട്ടിലാകുമെന്ന് പേടിച്ചിട്ടാകുമെന്ന് അദ്ദേഹം സര്‍ക്കാരിനെ പരിഹസിക്കുന്നു.

'കാട്ടാക്കടയില്‍ കണ്‍സെഷന്‍ പുതുക്കാന്‍ ചെന്നയാളെ മര്‍ദ്ദിച്ചെന്ന് ഗതാഗത മന്ത്രി തന്നെ പറയുന്നു. സംഭവത്തില്‍ ഉത്തരവാദികള്‍ ആയവരില്‍ സ്റ്റേഷന്‍ മാസ്റ്ററും മറ്റു ജീവനക്കാരും ഉണ്ടെന്നും മന്ത്രി പറയുന്നു. എങ്കില്‍ പിന്നെ ഇത്ര ഗുരുതരമായ കുറ്റം നടത്തിയവരെ നിലവിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പകരം ഡിസ്മിസ് ചെയ്തുകൂടേ. അവര്‍ കേസ് നടത്തട്ടെ. അതിനു പകരം വിശദമായ അന്വേഷണത്തിന് ഒന്നര മാസം! ചിലപ്പോള്‍ നിയമസഭാ കയ്യാങ്കളിയില്‍ നമ്മള്‍ വിഡിയോയില്‍ കണ്ടതല്ല ശരിക്കും സംഭവിച്ചതെന്ന് ഇടതുനേതാക്കള്‍ പറഞ്ഞതുപോലെ കെഎസ്ആര്‍ടിസി ജീവനക്കാരും പറഞ്ഞാല്‍ സര്‍ക്കാര്‍ വെട്ടിലാകുമെന്ന് പേടിച്ചിട്ടാവും', ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

Share this story