കത്തെഴുതാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

arya

തിരുവനന്തപുരം: കത്തെഴുതാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന് ആര്യ മൊഴി നല്‍കി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴി നല്‍കിയിട്ടുള്ളത്. 

മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തി. കോര്‍പ്പറേഷന്‍ മതില്‍ക്കെട്ട് ചാടികടന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സമരപന്തലില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ അഭിവാദ്യം ചെയ്തു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ സമരത്തില്‍ ശശി തരൂര്‍ എം പി പങ്കെടുത്തു. മേയര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത് എന്നും ജനങ്ങളെ വഞ്ചിച്ചെന്നും ശശി തരൂര്‍ പറഞ്ഞു.
 

Share this story