ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാലകേസിലെ മുഖ്യപ്രതിയെന്ന് ദേശാഭിമാനി,ഗവര്‍ണറുടേത് ബ്ലാക്ക് മെയില്‍ രാഷ്ട്രീയമെന്ന് ജനയുഗം
arif mohammad khan governor

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും. നിലപാട് വിറ്റ് ബി ജെ പിയില്‍ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് ദേശാഭിമാനി പറയുന്നു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ഗവര്‍ണര്‍ . ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിന്‍ ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുന്നത്. 

ബിജെപിയുടെ കൂലിപ്പടയാളിയായി ഗവര്‍ണര്‍ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശി കിട്ടിയ സ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസംഗവും ലേഖനവും പറയുന്നു . 

അതേസമയം ഗവര്‍ണര്‍ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയുഗത്തിന്റെ വിമര്‍ശനം. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നു. ഗവര്‍ണര്‍ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ധൂര്‍ത്ത് ആരോപിക്കുന്നു. ഗവര്‍ണരുെട ചെലവ് എന്തെന്ന് വെബ്‌സൈറ്റ് പറയും. ഓരോ മാസവും ഗവര്‍ണര്‍ സംവിധാനത്തിനായി കോടികള്‍ ചെലവാക്കുകയാണെന്നും ജനയുഗം പറയുന്നു

Share this story