ഫോണില്‍ പാട്ട് ഉറക്കെ വെച്ചതിനെ ചൊല്ലി തര്‍ക്കം; പാലക്കാട് അനിയന്‍ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊന്നു
police
തര്‍ക്കത്തിനിടെ അനിയന്‍ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. 

 പാലക്കാട് കൊപ്പം മുളയങ്കാവില്‍ അനിയന്‍ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബുവാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയന്‍ ശക്കീറുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ അനിയന്‍ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. 

Share this story