മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള നിയമന ശുപാര്‍ശ കത്ത് ; ഉറവിടം കണ്ടെത്താനാകാതെ അന്വേഷണ സംഘം

arya

മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള നിയമന ശുപാര്‍ശ കത്ത് പുറത്തുവന്ന് ഒന്നര ആഴ്ച കഴിഞ്ഞിട്ടും കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനോ വിജിലന്‍സിനോട് കഴിഞ്ഞിട്ടില്ല. കത്തിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും ഇതേ വരെ ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ക്രൈം ബ്രാഞ്ച് സംഘം കേസെടുത്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയാണ് തയ്യാറാക്കിയിരിക്കുന്നത്.  

അവധിയിലായിരുന്ന ക്രൈം ബ്രാഞ്ച് മേധാവി വെള്ളയാഴ്ച മടങ്ങിയെത്തിയെങ്കിലും റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ല. ഇന്ന് റിപ്പോര്‍ട്ട് കൈമാറാനാണ് സാധ്യത. 

അതേ സമയം കത്തിനെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കത്തിന്റെ ശരിപ്പകര്‍പ്പ് നശിപ്പിച്ച സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം തന്നെ വേണ്ടിവരും. കേസെടുത്തുള്ള അന്വേഷണം വൈകുന്നതിനാല്‍ തെളിവുകള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

Share this story