ലഹരി വിരുദ്ധ ക്യാമ്പയിന്‍ ; ഗവര്‍ണര്‍ നിരസിച്ച പരിപാടിയില്‍ മുഖ്യമന്ത്രി ഉദ്ഘാടകനാകും

google news
arif

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ രണ്ടിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്‍ പരിപാടി.പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ നിരസിച്ചിരുന്നു. ഓണംവാരാഘോഷ പരിപാടിയില്‍ ക്ഷണിക്കാത്തതിലെ അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് ശക്തമായതിന് പിന്നാലെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയത്. ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടത്തിന് താന്‍ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാന്‍ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടിനാണ് ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തുടനീളം വ്യാപക ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ സംസ്ഥാന അതിര്‍ത്തികളില്‍ റെയിഡും സ്‌കൂള്‍, കോളജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പരിശോധന ശക്തമാക്കാനാണ് നിര്‍ദേശം.

Tags