ഓണ്‍ലൈന്‍ വഴി വരുത്തിച്ച കുഴിമന്തി കഴിച്ച് മരണം
Sat, 7 Jan 2023

ഓണ്‍ലൈന്‍ വഴി വരുത്തിച്ച കുഴിമന്തി കഴിച്ച് പെണ്‍കുട്ടി മരിച്ചു.കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു.
തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.