സിപിഐഎം നേതാവിന്റെ പരാതിയില്‍ സ്വപ്നയ്‌ക്കെതിരെ വീണ്ടും കേസ്
swapna
സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്താന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

സിപിഐഎം നേതാവിന്റെ പരാതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വീണ്ടും കേസ്. കലാപാഹ്വാനശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐടി നിയമങ്ങളുടെ 65ാം വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് കേസെടുത്തത്. സിപിഐഎം നേതാവ് സി പി പ്രമോദാണ് പരാതി നല്‍കിയത്. നേരത്തേ, കൊടുത്ത മൊഴികള്‍ക്ക് എതിരായ പരസ്യ പ്രസ്താവന നടത്തി സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ സ്വപ്ന ശ്രമിച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. പാലക്കാട് ഡിവൈഎസ്പിക്കായിരുന്നു പ്രമോദ് പരാതി നല്‍കിയിരുന്നത്. സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്താന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

സ്വപ്നയുടെ മൊഴി ചിലര്‍ വിശ്വാസത്തില്‍ എടുത്ത് ആക്രമണത്തിന് മുതിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സി പി പ്രമോദ്.

Share this story